തലശ്ശേരി:തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ-ടാക്സി പ്രീപെയ്ഡ് കൗണ്ടര്‍ തുടങ്ങുന്നു.ഈ മാസം എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ഡിവൈഎസ്പി പ്രിൻസ് എബ്രഹാം കൌണ്ടർ ഉൽഘാടനം ചെയ്യും.കൗണ്ടറില്‍ രണ്ടുരൂപ നല്കിയാല് പോകേണ്ട സ്ഥലത്തുള്ള ദൂരത്തിന്റെ തുക രേഖപ്പെടുത്തിയ ടോക്കണ്‍ നല്‍കും. അതില്‍ രേഖപ്പെടുത്തിയ തുക നല്കിയാല് മതി.കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോകുന്ന രോഗികള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിനുള്ള നടപടിയും ഇതോടൊപ്പം ആരംഭിക്കും.പ്രീപെയ്ഡ് കൗണ്ടറില്‍നിന്ന് ലഭിക്കുന്ന ടോക്കണ്‍ ഡ്രൈവര്‍ കാന്‍സര്‍ സെന്ററിലെ സുരക്ഷാജീവനക്കാരന് നല്‍കണം. അവര്‍ ഓട്ടോയുടെ ടി.എം.സി. നമ്പര്‍ രേഖപ്പെടുത്തിയ ടോക്കണ്‍ ഡ്രൈവർക്ക് തിരികെ നൽകും.ഈ ടോക്കൺ റെയില്‍വേ സ്റ്റേഷനിലെ കൗണ്ടറില്‍ നല്കിയാല് ഓട്ടോഡ്രൈവര്‍ക്ക് യാത്രാചെലവ് നല്‍കും.ട്രാഫിക് എസ്.ഐ. വി.വി.ശ്രീജേഷിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലേക്ക് യാത്രചെയ്താണ് യാത്രയ്ക്കുള്ള വാടക നിശ്ചയിച്ചത്.കൗണ്ടറിന് പുറത്ത് ഓരോ സ്ഥലത്തേക്കുമുള്ള വാടകനിരക്ക് പ്രദര്‍ശിപ്പിക്കും. റെയില്‍വേ സ്റ്റേഷനില്‍നിന്ന് യാത്രക്കാരോട് അമിതതുക ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പുതിയ പ്രീപെയ്ഡ് ടാക്സി കൌണ്ടർ ആരംഭിക്കുന്നത്.ട്രാഫിക് പോലീസ് തലശ്ശേരി ഹെറിറ്റേജ് സിറ്റി ജേസീസിന്റെ സഹകരണത്തോടെയാണ് കൗണ്ടര്‍ ഒരുക്കിയത്.
Kerala, News
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ-ടാക്സി പ്രീപെയ്ഡ് കൗണ്ടര്‍ തുടങ്ങുന്നു
Previous Articleഅംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു