കൊച്ചി:കോഴി വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ കോഴിക്കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇറച്ചിക്കോഴി വിൽക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാടെടുത്തു.എന്നാൽ വിളിച്ചാൽ ഇനിയും ചർച്ചക്ക് തയ്യാറാണെന്ന് വ്യാപാരികൾ അറിയിച്ചു.വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പ്രതികരിച്ചു.വ്യാപാരികൾ വില കുറയ്ക്കണമെന്നും സർക്കാർ വിലപേശലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ചർച്ച പരാജയം;നാളെ മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
Previous Articleലക്ഷങ്ങൾ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരൻ പിടിയിൽ