Kerala, News

അഞ്ചൽ കൊലപാതകം;ഉത്രയെ കൊത്തിയ മൂര്‍ഖനെ ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

keralanews postmortem of snake which bite uthara will be held today

കൊല്ലം:അഞ്ചലില്‍ ഭര്‍ത്താവ് യുവതിയെ പാമ്പ് കടിപ്പിച്ച്‌ കൊലപ്പടുത്തിയ സംഭവത്തില്‍ കൊലപാതകം നടത്താനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ ജഡം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും.ഉത്രയുടെ മരണശേഷം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തി കൊന്നുകുഴിച്ചൂമൂടിയ പാമ്പിനെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി സര്‍ജന്റെയും നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തുക.മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പ്രതിസൂരജിന്റെ മൊഴി വാസ്തവമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കുകയാണ് പോസ്റ്റുമോ‌ര്‍ട്ടത്തിന്റെ ലക്ഷ്യം. പോസ്റ്റുമോ‌ര്‍ട്ടം നടത്തുന്ന വെറ്റിനറി സര്‍ജനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കേസിലെ സാക്ഷികളാകും. പാമ്ബിന്റെ ഇനം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരയെ കടിച്ച്‌ കൊലപ്പെടുത്തിയ പാമ്പിന്റെ പ്രായം, പല്ലിന്റെ നീളം, വിഷത്തിന്റെ കാഠിന്യം, പാമ്പിന്റെ പല്ലില്‍ ഉത്രയെ കടിച്ചുവെന്നതിന്റെ തെളിവായി അതിന്റെ ശിരസോ പല്ലുകളോ ഉത്തരയുടെ രക്തത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോയെന്നറിയാന്‍ ഫോറന്‍സിക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

Previous ArticleNext Article