ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലൂടെ വ്യവസായ ശാലകളിലെ വനിതാ ജീവനക്കാരുടടെ പ്രസവ അവധി മുന്നിൽ നിന്ന് 6 മാസമാക്കി. എന്നാൽ പ്രതിമാസം ഇ സ് ഐ വിഹിതമടയ്ക്കുന്ന വനിതാ ജീവനക്കാർക്കുമാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുന്നത്.
അതിനുപുറമെ കുഞ്ഞിനെ ദത്തെടുത്തു വളർത്തുകയോ വാടക ഗര്‍ഭധാരണം നടത്തിയ മാതാവിൽനിന്നു കുഞ്ഞിനെ ഏറ്റെടുത്തു വളർത്തുകയോ ചെയ്യുന്ന വനിതകളായ തൊഴിലാളികൾക്ക് മുന്ന് മാസം പ്രസവ അവധി നൽകാനും മന്ത്രാലയം അനുമതി തന്നിട്ടുണ്ട്.