Food, Kerala, News

ഗുണനിലവാരമില്ല;സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി

keralanews poor quality food safety department fined four coconut brands in kerala

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി.കെ പി എന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത് കേസിലാണ് പിഴയിട്ടിരിക്കുന്നത്.പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച്‌ ട്രേഡിംഗ് കമ്പനി ഉൽപാദിപ്പിച്ച് കൊച്ചിന്‍ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

Previous ArticleNext Article