India, News

ഡല്‍ഹിയില്‍ മലിനീകരണ ബോര്‍ഡിന്റെ മുന്നറിയിപ്പ്;അന്തരീക്ഷ മലിനീകരണം അപായനിലയും കടന്നു

keralanews pollusion board warning in delhi air pollusion croses the risk level
ന്യൂഡല്‍ഹി: ദസറ ആഘോങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പലയിടങ്ങളിലും അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാനും മാസ്‌ക് ധരിക്കാനും അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫര്‍ മുന്നറിയിപ്പ് നല്‍കി. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്.ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിച്ചതും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ തീ കത്തിക്കുന്നതുമാണ് ഇപ്പോള്‍ മലിനീകരണ തോത് വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം.അന്തരീക്ഷത്തില്‍ അപകടകാരികളായ സൂക്ഷ്മ കണികകളുടെ അളവ് വര്‍ധിച്ചും ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാവാന്‍ കാരണമായിട്ടുണ്ട്. മലിനകാരണമായ പി എം 2.5, പി എം 10 കണികളുടെ അളവ് കണക്കാക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ എക്യൂഐ 464 രേഖപ്പെടുത്തി. മുന്‍ട്രിക(444), ദ്വാരക(436), ആനന്ദ് വിഹാര്‍(415) എന്നിവിടങ്ങളിലും മലിനീകരണം രൂക്ഷമായി. അടുത്ത പത്തുദിവസം അന്തരീക്ഷം കൂടുതല്‍ വഷളാകുമെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബോര്‍ഡിന്റെ മുന്നറിയിപ്പുണ്ട്.
Previous ArticleNext Article