കണ്ണൂർ: മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങൾ ഓഗസ്റ്റ് ഏഴിനു വിതരണം ചെയ്യുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണു സാധനങ്ങൾ വിതരണം ചെയ്യുന്നതും എട്ടിനു പോളിംഗ് അവസാനിച്ച ശേഷം അവ തിരികെ വാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെ വാങ്ങലിനും ഏഴു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണു ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ആവശ്യത്തിനുള്ള ഫോറങ്ങൾ, രജിസ്റ്ററുകൾ, സ്റ്റേഷനറി, മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ ഓരോ പോളിംഗ് സ്റ്റേഷനും വേണ്ടി പ്രത്യേകം പായ്ക്ക് ചെയ്താണു വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് ഓഗസ്റ്റ് അഞ്ചിനു പൂർത്തിയാക്കും. അതിനു ശേഷം അവ വരണാധികാരികളുടെ മേൽനോട്ടത്തിൽ വിതരണ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമുകളിലാകും സൂക്ഷിക്കുക. ഓഗസ്റ്റ് എഴിനു പോളിംഗ് സാധനങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കൗണ്ടറുകളിലൂടെ പോളിംഗ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു.
Kerala
മട്ടന്നൂർ തെരഞ്ഞെടുപ്പ്;പോളിംഗ് സാധനങ്ങളുടെ വിതരണം ഏഴിന്
Previous Articleസഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു