തൊടുപുഴ:ശക്തമായ ജനരോഷത്തെത്തുടർന്ന് നടൻ ദിലീപിന്റെ തൊടുപുഴയിലെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല.ജനങ്ങൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ദിലീപിനെ വാഹനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാതെ പൊലീസിന് പിൻവാങ്ങേണ്ടി വന്നു.തൊടുപുഴ ശാന്തിഗിരി കോളേജിലെ തെളിവെടുപ്പാണ് ജനരോഷം കാരണം മുടങ്ങിയത്.ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ ആയിരുന്നു ഇത്.ഇവിടെ ഷൂട്ടിങ്ങിനിടെ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
Kerala
ജനരോഷത്തെ തുടർന്ന് തൊടുപുഴയിൽ തെളിവെടുപ്പ് നടന്നില്ല
Previous Articleദിലീപ് രൂപീകരിച്ച സംഘടനയെ ആന്റണി പെരുമ്പാവൂർ നയിക്കും