ശബരിമല:പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു.മരക്കൂട്ടത്തു നിന്നുമാണ് ഇവരെ തിരിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്ബയിലേക്ക് തിരിച്ചിറങ്ങുകയാണ്. എന്നാല്‍ തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്. സന്നിധാനത്തേക്കുളള വഴിമധ്യേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.മരക്കൂട്ടത്തിനും നടപ്പന്തലിനും ഇടയില്‍ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ യുവതികള്‍ പിന്മാറാന് തീരുമാനിക്കുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. സംഘർഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. പ്രതിഷേധത്തിനിടെ ന്യൂസ് 18 ന്റെ ക്യാമറാമാന്റെ കൈ ഒടിഞ്ഞു.