Kerala, News

ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു

keralanews police returned the transgenders who came to visit sabarimala

ശബരിമല:ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു.ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച്‌ വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്ബും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചതെന്ന് ഇവർ പറഞ്ഞു.തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Previous ArticleNext Article