തിരുവനന്തപുരം:പോലീസിന്റെ അനാസ്ഥകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ രക്ഷപ്പെട്ടത്.നിർദേശം പാലിക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.കേസെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് പറ്റിയ പിഴവാണ് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്.2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.മെഡിക്കൽ കോളേജ് വളപ്പിൽ നിന്നുമാണ് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടിയത്.ആന്ധ്രായിൽ നിന്നും തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടികൂടി.സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് സിഐ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് കേസിന് തിരിച്ചടിയായത്.നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സുപ്രീം കോടതി നല്‍കിയിരുന്നു.കേസെടുത്ത ഉദ്യോഗസ്ഥന് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു ഇതിലെ പ്രധാനവ്യവസ്ഥ.കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന് വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം.ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.
Kerala, News
പോലീസിന്റെ അനാസ്ഥ;കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ കുറ്റപത്രം റദ്ദായി;പ്രതികൾ രക്ഷപ്പെട്ടു
Previous Articleകോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്