Kerala, News

സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് ജില്ലയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി

keralanews police have strict control on new year celbrations due to the possibility of violence

കണ്ണൂർ:ജില്ലയിലെ നിലവിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തി.ജില്ലയിൽ ഇന്നും നാളെയുമായി പോലീസ് നൈറ്റ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കും.രാത്രികാല പുതുവർഷാഘോഷങ്ങൾക്ക് ഉൾപ്പെടെ പോലീസ് മൈക്ക് പെർമിഷൻ അനുവദിക്കില്ല.പോലിസിന്‍റെ അനുമതിയില്ലാതെ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരേ കർശന നടപടിയെടുക്കും.ഉച്ചഭാഷിണി പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.ന്യൂ ഇയർ ആഘോഷത്തിന്‍റെ മറവിലുള്ള പടക്ക വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉഗ്രസ്ഫോടക ശബ്ദമുള്ള കരിമരുന്നുപയോഗം കർശനമായി നിരോധിക്കും. പൊതുജനങ്ങൾക്കുൾപ്പെടെ ശല്യമാകുന്ന രീതിയിലുള്ള പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ പൂർണമായും നിയന്ത്രിക്കും. നിലവിൽ രാഷ്ട്രിയ സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിലും സംഘർഷ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശമദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും മറ്റും ജില്ലയിലേക്ക്  കടത്തികൊണ്ടു വരുന്നത് തടയാൻ അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

Previous ArticleNext Article