കൊല്ലം:ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.ഹർത്താൽ ദിനത്തിൽ ബിന്ദു കൃഷ്ണനെയും സംഘവും വാഹനങ്ങൾ തടയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala, News
ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞു;ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്
Previous Articleകുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും