
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ വെച്ച് പോലീസ് തടഞ്ഞു.പമ്പയിലേക്ക് രാഹുലിനെ കടത്തി വിടാന്‍ പറ്റില്ലെന്നും അനുമതിയില്ലാതെ മുന്നോട്ടു പോയാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കടത്തി വിടാമെന്ന് പോലീസ് രാഹുലിലോടു പറഞ്ഞു. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.