പത്തനംതിട്ട:പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പമ്പയിൽ പൊലീസ് തടഞ്ഞു.തമിഴ്‌നാട്ടിലെ വേലൂരില്‍ നിന്നുമാണ് പെൺകുട്ടി എത്തിയത്.ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞത്.തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സുരക്ഷയില്‍ പമ്പയിൽ പാര്‍പ്പിച്ചു.കുട്ടിയുടെ അച്ഛനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു.