Kerala, News

മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു

keralanews police arrested the lady who insulted chief minister pinarayi vijayan

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ എന്ന സ്ത്രീക്കെതിരെയാണ് കേസ്. ആറന്മുള പൊലീസാണ് കേസ്സെടുത്തത്. എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി. ‘ഇതിന് മുമ്ബുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച്‌ പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി.സംഭവത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.വര്‍ഗീയ പരാമര്‍ശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കല്‍(504ഴ സെക്ഷന്‍ ഒന്ന്) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.അതേസമയം, ശബരിമല വിഷയത്തില്‍ ആകെ നനഞ്ഞു നാറി നിന്ന സിപിഎമ്മിന് പിടിവള്ളിയായിരിക്കുകയാണ് മണിയമ്മയുടെ അഭിപ്രായ പ്രകടനം.സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മുഴുവന്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മയുടെ ജാതീയതയിലേക്ക് തിരിച്ചു വിടാന്‍ സൈബര്‍ സഖാക്കള്‍ കിണഞ്ഞു ശ്രമിക്കുകയാണ്

Previous ArticleNext Article