
തിരുവനന്തപുരം:ബി ജെ പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് തിരൂവനന്തപുരം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ഐ പി ബിനു അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രതിൻ സാജ് കൃഷ്ണ, എസ്എഫ്ഐ ജില്ലാ നേതാക്കളായ സുകേശ്, ജെറിൻ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.. സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാനാണ് ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയത്. ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത ആക്രമണം. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്. പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.