
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭനെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില മോശമായതിനെ തുടർന്നാണ് സി.കെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ഒന്‍പത് ദിവസമായി പദ്മനാഭനാണ് സമരം അനുഷ്ഠിച്ചത്.ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സമരം നടത്തിയത്. രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷമാണ് പദ്മനാഭന്‍ നിരാഹാരം ഏറ്റെടുത്തത്.സി.കെ പദ്മനാഭൻ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഏറ്റെടുത്തു.