Kerala, News

ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിൽ

keralanews police arrested an engineering student with drug worth lakhs

കോഴിക്കോട്:ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിലായി.യുവാക്കൾ കൂടുതലായും ഉപയോഗിക്കുന്ന എൽഎസ്‌ഡിയാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഈറോഡ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കല്ലായി സ്വദേശി കുണ്ടുങ്ങൽ മനക്കാന്റകം വീട്ടിൽ ഷാനൂബാണ് പോലീസ് പിടിയിലായത്.ഗ്രാമിന് 10,000 രൂപ വിലവരുന്ന 165 ഗ്രാം എൽഎസ്‌ഡിയാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും കൂടിയ അളവിൽ എൽഎസ്‌ഡി പിടികൂടുന്നതെന്ന് ഡിസിപി മെറിൻ ജോസഫ് പറഞ്ഞു.എട്ടു മുതൽ പതിനെട്ടു മണിക്കൂർ വരെ എൽഎസ്‌ഡിയുടെ ലഹരി നിലനിൽക്കും.ഹോളണ്ടിൽ നിന്നും ഓർഡർ ചെയ്തു വരുത്തിക്കുന്ന ഇവ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാനൂബിനെ കുറിച്ച് വിവരം ലഭിക്കുന്നത്.പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എൽഎസ്‌ഡി പിടികൂടിയത്.

Previous ArticleNext Article