കൽപ്പറ്റ:സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ മരണ കാരണം അറിയാന്‍ സാധിക്കുകയുള്ളൂ. കബളക്കാട് മുളപറമ്പ് അറയ്ക്കല്‍ ഹംസ-റംല ദമ്പതികളുടെ മകളാണ് നസീല. വിദ്യാര്‍ത്ഥിനി 12.45 വരെ ക്ലാസില്‍ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Kerala, News
വയനാട്ടിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Previous Articleഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിതീകരിച്ചു