തിരുവനന്തപുരം:മൂന്നു മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ അധികം ഈടാക്കാൻ നീക്കം.ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത ബോർഡ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി.ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം തുക ചിലവായിട്ടുണ്ട്.ഇത് ഉപഭോക്താക്കളിൽ നിന്നും സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.സെപ്റ്റംബർ മുതൽ മൂന്നു മാസം എല്ലാ ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 14 പൈസ വീതം അധികം ഈടാക്കിയാൽ ഈ നഷ്ട്ടം നികത്താമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.ഈ വർഷം ഏപ്രിലിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതൽ 59 പൈസ വരെ വൈദ്യുത കമ്മീഷൻ വർധിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സർചാർജ്.ഒരുവർഷം എത്രത്തോളം വൈദ്യുതി വാങ്ങണമെന്ന് റെഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത്.എന്നാൽ ഇതിൽ കൂടുതൽ വൈദ്യുതി ബോർഡിന് വാങ്ങേണ്ടി വന്നാൽ കമ്മീഷന്റെ അനുമതിക്ക് വിധേയമായി ആ തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണ്.ഇങ്ങനെ ഈടാക്കുന്ന അധിക തുക ഇന്ധന സർചാർജ് എന്നാണ് അറിയപ്പെടുന്നത്.വിവിധ വിഭാഗങ്ങളിൽപെട്ട ഉപഭോക്താക്കളിൽ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
Kerala, News
മൂന്നു മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ അധികം ഈടാക്കാൻ നീക്കം
Previous Articleകൃത്യമായി റേഷൻ വാങ്ങാത്തവരുടെ റേഷൻ വിഹിതം തടയും