തലശ്ശേരി:തലശേരി നഗരത്തില്‍ ബോംബ് സ്ഫോടനം. നഗരത്തിലെ മുകുന്ദ മല്ലർ റോഡിൽ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ടിലുണ്ടായ ഇന്ന് രാവിലെ 12മണിയോടെയാണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടനം ഉണ്ടായത്.പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരികുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിച്ച് കടകളിൽ വിൽപ്പന നടത്തുന്ന മൂവരും അരയാൽ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകൾ മാറ്റി കൂട്ടിയിട്ട കല്ലുകൾക്ക് മീതെ ഇട്ടപ്പോഴാണ് വൻ ശബ്ദത്തോടെ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, വൈസ് ചെയർപേഴ്സൺ നജിമഹാഷിം, നരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു. സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു.