Kerala, News

മരടിൽ പൊടിശല്യം രൂക്ഷം;പരിസരവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ;മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു

keralanews physical difficulties to marad natives after flat demolision medical camp started in marad

കൊച്ചി:ഫ്ലാറ്റുകൾ പൊളിച്ചതോടെ പൊടിശല്യം രൂക്ഷമായ മരടിൽ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.ഇതേ തുടർന്ന് മരട് നഗരസഭ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.വീട്ടിലുള്ള എല്ലാവര്‍ക്കും പൊടിശല്യത്തെ തുടര്‍ന്ന് അസുഖങ്ങളാണെന്ന് ക്യാമ്പിലെത്തിയവർ പറയുന്നു.അതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊടിശല്യം കുറക്കാന്‍ വലിയ മോട്ടോര്‍ ഉപയോഗിച്ച്‌ കെട്ടിടാവശിഷ്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സമീപത്തെ കായലില്‍ നിന്നും വെള്ളം പമ്പു ചെയ്തു കോണ്‍ക്രീറ്റുകള്‍ കുതിര്‍ത്തിയ ശേഷം ജെ സി ബിയും മറ്റുപകരണങ്ങളും കൊണ്ടു തകര്‍ത്താണ് കമ്പിയും സിമെന്റ് പാളികളും വേര്‍തിരിക്കുന്നത്. പൊടി ശല്യം തീര്‍ത്തും ഒഴിവാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷമേ അവശിഷ്ടങ്ങള്‍ യാര്‍ഡിലേക്ക് മാറ്റൂ എന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

Previous ArticleNext Article