Kerala, News

പെട്ടിമുടി ദുരന്തം;തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുന്നു; പന്ത്രണ്ട് പേരെ ഇനിയും കണ്ടെത്തിയില്ല

keralanews pettimudi tragedy search continues in the 11th day 12 more to find out

മൂന്നാർ: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ ദുരന്തം നടന്ന പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുന്നു.നാട്ടുകാരും, മരിച്ചവരുടെ ബന്ധുക്കളും ദൗത്യസംഘത്തോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്.12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എല്ലാവരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി കന്നിയാറിലാണ് ഊര്‍ജിതമാക്കുന്നത്. അതെ സമയം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.പകുതിപേരും ബന്ധുക്കളുടെ വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കുട്ടികളുടെ പഠനവും താളം തെറ്റിയ സ്ഥിതിയിലാണ്. ദുരന്തമുണ്ടായ പെട്ടിമുടിയിലെയും, രാജമലയിലെയും നാല്‍പതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണന്‍ദേവനാണ് ഇതിന്റെ ചുമതല. ഇതില്‍ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞു കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാര്‍‍പ്പിച്ചിട്ടുണ്ട്.

Previous ArticleNext Article