ന്യൂഡൽഹി:രാജ്യത്തെ ഡിജിറ്റലൈസ് സമ്പത് വ്യവസ്ഥ ആകുന്നതിന്റെ ഭാഗമായി രാജ്യത്തിലെ പെട്രോൾ പമ്പുകൾ ക്യാഷ്‌ലെസ്സ് പർച്ചേസ് ആകാൻ ശ്രമം നടക്കുന്നു.
എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി സ്വൈപിംഗ് മെഷീനുകൾ വെക്കാൻ കർശന നിർദേശം.
ചില പെട്രോൾ പമ്പുകളിൽ ഇപ്പോൾ കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചേസ് ചെയ്യുന്നവർക്ക് മുൻഗണന നൽകുന്ന രീതി ഇപ്പോൾ തന്നെ നടപ്പിലുണ്ട്.
എല്ലാ മേഘലയിലും ഇപ്പോൾ തന്നെ സ്വൈപിംഗ് മെഷീനുകൾ സ്ഥാപിച്ച് വരുന്നുണ്ട്.സാധാരണ ഷോപ്പിൽ പോലും മെഷീൻ സിസ്റ്റം ഉണ്ട് എന്നത് ഇന്ത്യയെ ഒരു ഡിജിറ്റലൈസ് രാജ്യമായി കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്നതിന്റെ തെളിവാണ്.