Kerala, News

പെട്രോൾ പമ്പ് സമരം മാറ്റി

keralanews petrol pump strike changed

കണ്ണൂർ:ജില്ലയിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി.റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.അതേസമയം ജനുവരി 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ പ്രേമരാജൻ അറിയിച്ചു.ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം നൽകിയത്.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം.കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പെടുത്താന്‍ ഓയില്‍ കമ്പനികളുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്‌ക്, കൈയുറ എന്നിവ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കംപനികള്‍ ഇവയൊന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.സര്‍കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.

Previous ArticleNext Article