Kerala, News

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

keralanews permission to use psoriasis medicine to treat Kovid

ന്യൂഡൽഹി:സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി.പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ ഈ മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാവൂ.രാജ്യത്ത് കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശ രോഗ വിദഗ്ധന്‍, ഔഷധ ശാസ്ത്രജ്ഞന്‍, എയിംസിലെ വിദഗ്ധര്‍ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുൻപ് കൊവിഡ് രോഗികളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.ബയോകോൺ ആണ് ഇറ്റൊലൈസുമാബിന്റെ ഉത്‌പാദകർ.

Previous ArticleNext Article