കണ്ണൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി.ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നേരത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനക്ക് ശേഷം പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് അന്തിമാനുമതിക്കായുള്ള റിപ്പോര്‍ട്ട് സാജന്‍റെ കുടുംബം സമര്‍പ്പിച്ചു. ഇന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി.പാര്‍ക്കിങ് സ്ഥലത്ത് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത് പോരായ്മയായി പരിശോധനയില്‍ വിലയിരുത്തിയിരുന്നു.ഇത് മാറ്റി സ്ഥാപിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.