കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് അന്വേഷിച്ചാൽ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെടുമെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അതേസമയം കേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.