Kerala, News

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; 40 ലക്ഷം തൊഴിലവസരങ്ങള്‍;വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

keralanews pension for housewives 40 lakh job opportunities ldf launches manifesto

തിരുവനന്തപുരം:വമ്പന്‍ പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍, 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍,വീട്ടമ്മമാര്‍‌ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ് ചിലവഴിക്കുക. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുമെന്നാതായിരിക്കും സര്‍ക്കാരെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പറഞ്ഞു.രണ്ട് ഭാഗമായാണ് പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന് 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്ക് അവസരം സൃഷ്‌ടിക്കും. സൂക്ഷ്മ,ഇടത്തരം വ്യവസായങ്ങള്‍ 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങള്‍ക്ക് സഹായം നല്‍കും. 60,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതി നടപ്പാക്കും. ദാരിദ്ര നിര്‍മ്മാര്‍മ്മാര്‍ജനത്തിന് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം തൊട്ട് 15 ലക്ഷം വികസന സഹായ വായ്‌പ നല്‍കും. പ്രവാസികള്‍ക്കായുള‌ള പദ്ധതികള്‍ തയ്യാറാക്കും. റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 250 രൂപ ആക്കും. തീരദേശ വികസനത്തിന് 5000 കോടി വിലയിരുത്തും, ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വയോജന ക്ഷേമത്തിന് പ്രത്യേക പരിഗണന, ഉന്നത വിദ്യാഭ്യാസരംഗം വിപുലമാക്കും. 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കാന്‍ പദ്ധതി. കേരളബാങ്ക് വിപുലീകരിച്ച്‌ എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാവുന്ന തരത്തിലാക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ നിയമനം പി.എസ്‌.സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ തയ്യാറാക്കും. സംസ്ഥാനത്ത് മതനിരപേക്ഷത ഉറപ്പുവരുത്താവുന്നതെല്ലാം ചെയ്യുമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വ്യക്തമാക്കി.

Previous ArticleNext Article