തിരുവനന്തപുരം:നാളെ നടത്താനിരുന്ന പിഡിപി യുടെ സംസ്ഥാന ഹർത്താൽ പിൻവലിച്ചു.ഹർത്താൽ നടത്തേണ്ടെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.മദനിയുടെ നിർദേശപ്രകാരമാണ് ഹർത്താലിൽ നടത്തുന്നതിൽ നിന്നും പിന്മാറുന്നതെന്നു പിഡിപി വൈസ് പ്രസിഡന്റ് സുബൈർ സ്വലാഹി അറിയിച്ചു.മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താൽ നടത്താൻ പിഡിപി ആഹ്വാനം ചെയ്തത്.
Kerala
പിഡിപി ഹർത്താൽ പിൻവലിച്ചു
Previous Articleപൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ചു