കൊല്ലം:സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ഹർത്താൽ.മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.പിഡിപി സംസ്ഥാന വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറു മുതൽ വൈകിട്ടു ആറുവരെയാണ് ഹർത്താൽ.ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയിൽ വെച്ചാണ് മദനിയുടെ മകൻ ഉമർ മുക്താറിന്റെ വിവാഹം.ഇതിൽ പങ്കെടുക്കാനായി മദനി നൽകിയ ജാമ്യ ഹർജി ഇന്ന് രാവിലെ ബെംഗളൂരു കോടതി തള്ളുകയായിരുന്നു.
Kerala
സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ഹർത്താൽ
Previous Articleകണ്ണൂർ പാപ്പിനിശ്ശേരിയിൽ സി.പി.എം-ബി.ജെ.പി സംഘർഷം