ഇടുക്കി : രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവൻ നടപടികളും പൂർത്തിയായ ശേഷം അർഹതപ്പെട്ട മറ്റുള്ളവർക്കും പട്ടയം നൽകും. മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കൊപ്പം എന്നും സർക്കാരുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാണ്. കയ്യേറ്റക്കാരെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ പട്ടയവിതരണം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ 5500 പേര്‍ക്കാണ് ആദ്യഘട്ടമായി ഇന്ന് പട്ടയം വിതരണം ചെയ്യുന്നത്. തയ്യാറെടുപ്പുംകൾക്ക് വേഗത ഇല്ലാതിരുന്നതാണ് വിതരണം ചെയ്യുന്ന പട്ടയങ്ങൾ കുറയാൻ കാരണം. അതൊരു കുറവാണെന്ന് സമ്മതിക്കുന്നു. ബാക്കി ഉള്ളവർക്ക് രണ്ട് വർഷത്തിനുള്ളിൽ പട്ടയം ലഭിക്കാനർഹത ഉള്ളവർക്കെല്ലാം നൽകും.