പത്തനംതിട്ട: പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. ചികിത്സയിലുള്ള യുവാവ് കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. 42 ദിവസമായി ആശുപത്രിയില്‍ തുടര്‍ന്ന യുവാവാണ് ഇന്ന് രോഗമുക്തി നേടിയത്.22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് കോവിഡ് ഫലം നെഗറ്റീവായത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62കാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയുടെ ഇരുപതാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
Kerala, News
പത്തനംതിട്ട കോവിഡ് മുക്തം;42 ദിവസം നീണ്ട ടെസ്റ്റുകള്‍ക്ക് ശേഷം അവസാന രോഗിയുടെ ഫലവും നെഗറ്റീവ്
Previous Articleപ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി കണ്ണൂർ വിമാനത്താവളം