തിരുവനന്തപുരം:ചാർജ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഇന്ന് ബസ്സുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും.വൈകിട്ട് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച.ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് ബസ്സുടമകളുടെ സംഘടനകളുടെ തീരുമാനം
Kerala, News
സ്വകാര്യ ബസ് സമരം;ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്തും
Previous Articleഅണ്ടർ-19 ലോകകപ്പ്;പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ