India, News

ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി

keralanews parents were acquitted in arushi murder case

അലഹബാദ്:പ്രമാദമായ ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.കേസിൽ ആരുഷിയുടെ മാതാപിതാക്കളെ സിബിഐ കുറ്റക്കാരായി പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും നൂപുർ തൽവാറും നൽകിയ അപ്പീലിലാണ് വിധി.2013 ഇൽ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2008 മെയിലാണ് 14 കാരിയായ ആരുഷിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം തന്നെ വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസിൽ കണ്ടെത്തുകയായിരുന്നു.മകളും വീട്ടുവേലക്കാരനും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞ പിതാവ് ആരുഷിയെയും വേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തി എന്നതായിരുന്നു കേസ്.

Previous ArticleNext Article