തളിപ്പറമ്പ്: പറശ്ശിനിക്കടവ് ബോട്ട് ജെട്ടി പുതുക്കിപ്പണിയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ നിരാശരായി മടങ്ങാറാണ് പതിവ്. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ കയറിപ്പറ്റുന്നത് ഏറെ വിഷമിച്ചാണ്. 1997 ജൂണിലാണ് ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവില്‍നിന്ന് പറശ്ശിനി-മാട്ടൂല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്.ഇടയ്ക്ക് നിലച്ചുപോയ സര്‍വീസ് ഇപ്പോള്‍ സജീവമാണെങ്കിലും ബോട്ടുകളില്‍ കയറിപ്പറ്റാനാകുന്നില്ല. തകര്‍ന്ന ബോട്ട് ജെട്ടി നാട്ടുകാർക്ക് തന്നെ നാണക്കേടുണ്ടാക്കുന്നു.
Kerala
പറശ്ശനിക്കടവ് ബോട്ട് ജെട്ടിയുടെ പുതുക്കിപ്പണിയല്‍ വൈകുന്നു
Previous Articleപശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം