കണ്ണൂർ : അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഓവർടേക്കിങ് തുടങ്ങി അപകടത്തിനിടയാക്കുന്ന കാരണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി കേരളാ യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. ജനമൈത്രി പോലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണം നൽകുന്നത്. പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു പയ്യന്നൂർ സബ് ഇൻസ്പെക്ടർ കെ കെ അശോകൻ പര്യടനം ഉദ്ഘാടനം ചെയ്തു. സി പി ഓ ബാബു ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ട്രാഫിക് അറിവുകൾ പങ്കുവെച്ച് കേരളാ പോലീസ് തിയേറ്റർ വിഭാഗം തെരുവ് നാടകം അവതരിപ്പിച്ചു.
Kerala
പപ്പുവിന്റെ പ്രയാണം ആരംഭിച്ചു
Previous Articleഎൽ ഡി സി മാതൃക പരീക്ഷ ഞായറാഴ്ച