കണ്ണൂർ:ധർമടം പഞ്ചായത്തോഫിസിലെ എൽ.ഡി ക്ലർക്കിനു സസ്പെൻഷൻ.പഞ്ചായത്തോഫീസിലെത്തിയ സ്വാതന്ത്ര സമര സേനാനി മേലൂരിലെ രൈരു നായരോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് നടപടി.എൽ.ഡി ക്ലാർക്ക് പ്രേമൻ മൂർക്കോത്തിനെയാണ് ജില്ലാ പഞ്ചായത്ത് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ മെയ് 23 നു പഞ്ചായത്തു പ്രസിഡന്റിനുള്ള നിവേദനവുമായി ഓഫീസിലെത്തിയ രൈരു നായരെ അപമാനിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥൻ പെരുമാറി എന്നാരോപിച്ചു വിജയൻ തുണ്ടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്നു നടന്ന അന്വേഷണത്തിലാണ് നടപടി.
Kerala
ധർമടം പഞ്ചായത്ത് ഓഫീസിലെ എൽ.ഡി.ക്ലർക്കിനെ സസ്പെൻഡ് ചെയ്തു
Previous Articleറോഡിൽ എണ്ണ പരന്നതിനെ തുടർന്ന് ബൈക്കുകൾ തെന്നി വീണു