Kerala, News

പാലാരിവട്ടം മേൽപ്പാലം അഴിമതി;ടി.ഓ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് അപേക്ഷ നൽകി

keralanews palarivattom flyover scam case vigilance will again question t o sooraj

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇതിനായി വിജിലൻസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ജയിലില്‍ ചോദ്യംചെയ്യാനാണ് അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് മൊഴി നല്‍കിയിരുന്നു. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യാന്‍ അപേക്ഷ നല്‍കിയത്.അതേസമയം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് നേത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതിയായ ആര്‍ഡിഎസ് പ്രൊജക്ടിന്റെ എംഡി സുമിത് ഗോയലാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും ആരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ക്ക് അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.

Previous ArticleNext Article