കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് വെളളിയാഴ്ച(08/01/21) ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടാണ് ജാമ്യം.നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
Kerala, News
പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം
Previous Articleനടിയെ ആക്രമിച്ച കേസ്;പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു