ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുപ്പതു വർഷത്തിന് ശേഷം വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുകയാണ്. 1988 ജനുവരി 27 നാണു അവസാന വിശ്വാസ വോട്ടെടുപ്പ് നടന്നത്. എം ജി ആർ ന്റെ മരണത്തെ തുടർന്ന് രണ്ടായി പിരിഞ്ഞ ജാനകി പക്ഷവും ജയലളിത പക്ഷവുമാണ് അന്ന് സഭയിൽ ഏറ്റുമുട്ടിയത്. ജാനകി പക്ഷമാണ് അന്ന് വോട്ടെടുപ്പിൽ ജയിച്ചത്.
വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്‍എ കൂടി കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പൂറത്തെത്തി. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍ കുമാര്‍ ആണ് രാവിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തെത്തിയത്. എന്നാല്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കാതെ താന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നാണ് അരുണ്‍ കുമാര്‍ അറിയിച്ചത്.ഡി എം കെ വിശ്വാസപ്രമേയത്തെ എതിർക്കും. അതേസമയം, ആരോഗ്യകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ എം.കരുണാനിധി സഭയിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ ഒരു വോട്ട് കുറഞ്ഞേക്കും. കോൺഗ്രസ് നിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡി എം കെയ്ക്കൊപ്പം നിൽക്കാനാണു സാധ്യത.