ചെന്നൈ : സംഘർഷ ഭരിതമായ മണിക്കൂറുകൾക്കൊടുവിൽ തമിഴ്നാട്ടിൽ എടപ്പാടി പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി. 122 എം ൽ എ മാരുടെ പിന്തുണയോടുകൂടിയാണ് പളനിസ്വാമി വിശ്വാസവോട്ട് നേടിയത്. ശബ്ദ വോട്ടെടുപ്പാണ് നടന്നതെന്നാണ് നിഗമനം. വോട്ടെടുപ്പിന്റെ സമയത് അണ്ണാ ഡി എം കെയുടെ 133 എം ൽ എ മാർ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരിൽ പനീർസെൽവം ഉൾപ്പെടെ 11 എം ൽ എ മാർ എതിർത്ത് വോട്ടു ചെയ്തു. പാർട്ടി വിപ് ലംഘിച്ച സാഹചര്യത്തിൽ ഇവരുടെ എം ൽ എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി.
സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്. സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
ബഹളം മൂലം നിർത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ് സഭയ്ക്കുള്ളിൽനിന്നു ഡിഎംകെ അംഗങ്ങളെ സ്പീക്കർ പി. ധനപാലിന്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചു നീക്കിയത്. ഡിഎംകെ എംഎൽഎമാർ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കർ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ശശികലയാണ് ജയിച്ചതെന്നും എന്നായാലും സത്യം തെളിയുമെന്നും പനീര്‍ശെല്‍വം. ഇനി എല്ലാം തീരുമാനികേണ്ടത് തമിഴ് മക്കളാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.