Kerala, News

പാലാ ഉപതിരഞ്ഞെടുപ്പ്;ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചിഹ്നം ന​ല്‍​കി​ല്ലെ​ന്ന് പിജെ ജോസഫ്

keralanews pala bypoll p j joseph refused to give two leaves symbol to jose tom

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച്‌ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ചിഹ്നം നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴി ജോസ് കെ മാണിയെ അറിയിച്ചുവെന്നും ചിഹ്നത്തിന്‍ മേല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.ചൊവ്വാഴ്ച ചിഹ്ന തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തര്‍ക്കത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.എന്നാൽ രണ്ടില ചിഹ്നം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് ടോം പറഞ്ഞു. മറ്റ് ചിഹ്നമാണ് കിട്ടുന്നതെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് ടോം വ്യക്തമാക്കി.അതേസമയം ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article