India, News

കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ

keralanews pakisthan ready to release indian pilot

ഇസ്ലാമാബാദ്: തങ്ങളുടെ കസ്റ്റഡിയിലുള്ള പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങല്‍ ആരംഭിക്കുമെന്നും ഖുറേഷി പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഖാന്‍ തയാറാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയ്യാറല്ലെന്നും ജനീവ കരാറിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിട്ടയക്കണമെന്നും കസ്റ്റഡിയിൽ വെയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടിയുടെ ലംഘനമാണെന്നും കേന്ദ്രം വ്യക്തമാക്കി.ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നാണ് പൈലറ്റായ അഭിനന്ദൻ പാക് പിടിയിലാകുന്നത്.

Previous ArticleNext Article