ഷാർജ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ടെസ്റ്റ്,എകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നത്. വിവാദങ്ങളും തകർപ്പൻ ഇന്നിങ്ങ്സുകളും ചേർന്ന 21 വർഷത്തെ കരിയറാണ് മുപ്പത്തിയാറുകാരനായ അഫ്രീദി അവസാനിപ്പിക്കുന്നത്. തന്റെ ആരാധകര്‍ക്കായി പാകിസ്താന് ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി പറഞ്ഞു. പാക്ക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അഫ്രീദി. 1996ൽ ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അഫ്രീദിയുടെ മികവ് 17 വർഷം മാറ്റമില്ലാതെ തുടർന്നു. വെടിക്കെട്ട് ബാറ്റിംഗില്‍ പേരുക്കേട്ട അഫ്രീദി ‘ബൂം ബൂം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
India, Sports
ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി
Previous Articleനടിയെ തട്ടിക്കൊണ്ടു പോകൽ; ക്വട്ടേഷൻ ആണെന്ന് പ്രതി