ന്യൂഡൽഹി:കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ.പാകിസ്ഥാന്‍ പാര്‍ലമെന്‍റിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തിയത്.നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.അഭിനന്ദന്‍ വര്‍ധമാന്‍റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.