ഇസ്ലാമാബാദ്:അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാൻഖാൻ അവകാശപ്പെട്ടു.തെറ്റിദ്ധാരണയാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണം.പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാകിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായിട്ടുണ്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.വൈമാനികനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ ആണ് കാണാതായിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.മിഗ് 21 ബൈസണ്‍ ജെറ്റ് കമാന്‍ഡര്‍ ആണ് അഭിനന്ദന്‍.പാകിസ്താന്‍ മേജര്‍ ജനറല്‍ നേരത്തെ അവകാശവാദം ഉന്നയിച്ചത് രണ്ട് പൈലറ്റുമാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ട് എന്നാണ്.ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് കാണാതായ ഇന്ത്യന്‍ പൈലറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍ യൂണിഫോമിലുളള ആളുകള്‍ ഇയാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. തന്റെ പേര് അഭിനന്ദന്‍ എന്നാണെന്നും തന്റെ നമ്ബര്‍ ഇത്രയാണെന്നും താന്‍ ഫ്‌ളൈയിംഗ് കമാന്‍ഡര്‍ ആണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്. തന്റെ മതം ഹിന്ദുമതം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.ഈ വീഡിയോ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യൂട്യൂബില്‍ ഇന്നലത്തെ തിയ്യതിയില്‍ ആണ് ഈ വീഡിയോ കിടക്കുന്നത്. ഇന്ത്യ ടുഡേ അടക്കമുളള മാധ്യമങ്ങള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ പൈലറ്റുമാരില്‍ ആരെയും കാണാതായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നുമാണ് ആദ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൈലറ്റിനെ കാണാനില്ല എന്ന കാര്യം സ്ഥിരീകരിച്ചത്.