
കേളകം : പിണറായി വിജയനെ മംഗളൂരുവിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ആർ എസ് എസ് പ്രസ്താവന പാർട്ടിക്ക് ഏറെ ഗുണം ചെയ്തതായി പി ജയരാജൻ. സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ ഭാഗമായി കേളകത്ത് സംഘടിപ്പിച്ച ഇ എം എസ് , എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി പൊതുയോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.