Kerala, News

പി.​സി.​തോ​മ​സ് എ​ന്‍​ഡി​എ വി​ട്ടു;ജോസഫ് വിഭാഗവുമായി ലയനം ഇന്ന്

keralanews p c thomas leaves nda merges with joseph group today

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് എന്‍ഡിഎ വിട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാന്‍ നടത്തിയ നീക്കത്തിന്‍റെ കൂടി ഭാഗമാണ് തോമസിന്‍റെ നടപടി. പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും.ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെയായിരിക്കുമെന്നും താന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ പി സി തോമസ് എന്‍ഡിഎ പരിപാടികളിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന തീരുമാനം ഉണ്ടായത്. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില ചിഹ്നം കൈവിട്ടുപോയിരുന്നു. പി സി തോമസ് വിഭാഗവുമായി ലയിക്കുന്നതോടെ ചിഹ്ന പ്രശ്നത്തിന് പരിഹാരമാകും. പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നമായ കസേര ലഭിച്ചേക്കും.എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ചാണ് പി സി തോമസ് വിജയിച്ചത്. മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ എം മാണിയോട് ഇടഞ്ഞാണ് പി സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. ആ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Previous ArticleNext Article